03:13pm 12 November 2026
NEWS
24 - മണിക്കൂർ ഹാക്കത്തോൺ ഉദ്ഘാടനം നിർവഹിച്ചു
07/01/2026  05:45 PM IST
nila
24 - മണിക്കൂർ ഹാക്കത്തോൺ ഉദ്ഘാടനം നിർവഹിച്ചു

 

തൃക്കാക്കര ഗവ. മോഡൽ എഞ്ചിനീയറിംഗ് കോളേജിൻ്റെ വാർഷിക ടെക്നോ മാനേജീരിയൽ ഫെസ്റ്റായ എക്സൽ 2025 ൻ്റെ ഭാഗമായി 24 മണിക്കൂർ നീണ്ടുനിൽക്കുന്ന 'ഹാക്ക് ഫോർ ടുമോറോ' എന്ന ഹാക്കത്തോൺ ഉദ്ഘാടനം ചെയ്തു.  

കീ വാല്യു എന്ന പപ്രൊഡക്റ്റ് ഡെവലപ്പ്മെന്റ് സ്ഥാപനത്തിൻ്റെ ചീഫ് ടെക്നോളജിക്കൽ ഓഫീസറായ പ്രശാന്ത് നായർ കെ, കളമശ്ശേരി ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് സെയിൽസ് - മാർക്കറ്റിങ് ഹെഡ് ധനേഷ് എം, ബിഗ് 4 എം.എൻ.സി അസോഷ്യേറ്റ് ഡയറക്ടർ മാധവൻ എൻ.ജി. ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. എക്സൽ 2025 ജനറൽ സെക്രട്ടറി രോഹിത് ജോസ് സ്വാഗതപ്രസംഗം നടത്തി.

രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പ്രസ്തുത ഹാക്കത്തോണിൽ പങ്കെടുക്കുത്തു. 
എക്സൽ 2025 ടെക്ക് ഫെസ്റ്റ് ജനുവരി 9,10,11 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img